- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫ് ഏറ്റെടുത്തു; ആദ്യഘട്ടത്തില്‍ 1,047 സുരക്ഷാ സൈനികരെ വിന്യസിക്കും; പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ 30 ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും
നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫ് ഏറ്റെടുത്തു
ജെവാര്‍: നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (Noida International Airport) സുരക്ഷാ ചുമതല കേന്ദ്ര വ്യവസായ സുരക്ഷാ സേന (CISF) ഔദ്യോഗികമായി ഏറ്റെടുത്തു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സജ്ജമാകുന്നതിന് ഏകദേശം ഒരു മാസം മാത്രം അവശേഷിക്കെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി, ആദ്യഘട്ടത്തില്‍, മുഖ്യ എയ്‌റോഡ്രോം ഓഫീസറുടെ കീഴില്‍ 1,047 സുരക്ഷാ ഉദ്യോഗസ്ഥരെ വിമാനത്തളത്തില്‍ വിന്യസിച്ചു.
ഫ്‌ളൈറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനും യാത്രക്കാരുടെ തിരക്കിനും ആനുപാതികമായി സിഐഎസ്എഫ് സൈനികരുടെ എണ്ണം ഉയര്‍ത്തും. സൈനിക വിന്യാസ ചടങ്ങില്‍, സിഐഎസ്എഫ് സ്‌പെഷ്യല്‍ ഡിജി പ്രവീര്‍ രഞ്ജന്‍ ഐപിഎസ്, നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്( നിയാല്‍), സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വ്യോമയാന സുരക്ഷ ഏറ്റെടുക്കുന്നതില്‍ സിഐഎസ്എഫിന് അഭിമാനമുണ്ടെന്ന് പ്രവീര്‍ രഞ്ജന്‍ ഐപിഎസ് പറഞ്ഞു. വിമാനത്താവളത്തിന്റെയും യാത്രക്കാരുടെയും വിമാനജീവനക്കാരുടെയും സുരക്ഷ്‌ക്കായി ആഗോള നിലവാരത്തിലുളള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
സിഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തുന്ന 70 ാമത്തെ സിവില്‍ വിമാനത്താവളമാണ് നോയിഡ. വിമാനത്താവളം പ്രവര്‍ത്തനനിരതമാകുന്നതിന്റെ സുപ്രധാന ചുവട് വയ്പാണ് സുരക്ഷാചുമതല സിഐഎസ്എഫ് ഏറ്റെടുത്തതെന്ന് എയര്‍പോര്‍ട്ട് സിഇഒ കിരണ്‍ ജെയിന്‍ പറഞ്ഞു.
വിമാനത്താവള പദ്ധതി ഒക്ടോബര്‍ 30 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ 45 ദിവസത്തിനകം ആരംഭിക്കുമെന്നാണ് കേന്ദ്ര വ്യോമയാന വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.