- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയ വഴി ഇൻഫ്ലുവൻസർ ചമഞ്ഞ് തട്ടിപ്പ്; വ്യാജ നിക്ഷേപ പദ്ധതിയിലൂടെ നിരവധി പേരെ പറ്റിച്ചു; ജയ്പൂരിൽ 19കാരൻ പിടിയിൽ; അന്തം വിട്ട് നാട്ടുകാർ..!
ജയ്പൂർ: വ്യാജ നിക്ഷേപ പദ്ധതിയിലൂടെ നിരവധിപേരെ പറ്റിച്ച 19 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 200 പേരെയെങ്കിലും കൗമാരക്കാരൻ കബിളിപ്പിച്ചിട്ടുണ്ട്. കേസിൽ 42 ലക്ഷം രൂപയാണ് യുവാവ് തട്ടിയത്. നവമാധ്യമങ്ങൾ വഴി ഇൻഫ്ലുവൻസർ ചമഞ്ഞാണ് പ്ലസ് വൺ വിദ്യാർത്ഥി തട്ടിപ്പ് നടത്തിയിരിക്കുന്നത്.
രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം നടന്നത്. 19 കാരനായ കാഷിഫ് മിർസ നല്ല ലാഭം വാഗ്ദാനം ചെയ്ത് 200ലേറെ പേരിൽ നിന്ന് പണം തട്ടിയത്. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്‌സ് ഉണ്ട്. കാഷിഫ് മിർസയ്ക്ക്. 13 ആഴ്ചത്തേക്ക് 99,999 രൂപ നിക്ഷേപിച്ചാൽ 1,39,999 രൂപ ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.
തുടക്കത്തിൽ ചില നിക്ഷേപകർക്ക് ലാഭം നൽകി. അങ്ങനെ അവർ പറഞ്ഞറിഞ്ഞ് കൂടുതൽ പേർ നിക്ഷേപിച്ചു. പക്ഷേ അവർക്കൊന്നും പണം തിരികെ കൊടുത്തിട്ടില്ല. കാഷിഫ് മിർസയിൽ നിന്ന് ഹ്യുണ്ടായ് വെർണ, പണം എണ്ണുന്ന യന്ത്രം, നിരവധി ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ കണ്ടെടുത്തു. കാഷിഫ് മിർസയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
നിക്ഷേപം നടത്തുന്നതിന് മുമ്പ് കമ്പനിയെക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ ശരിയായി മനസ്സിലാക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.