ബംഗളൂരു: എസ്.ജി പാളയയില്‍ ഐ.ടി ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശില്‍പ (27) എന്ന യുവതിയാണ് മരിച്ചത്. രണ്ടു വര്‍ഷംമുമ്പായിരുന്നു പ്രവീണുമായി യുവതിയുടെ വിവാഹം. സോഫ്റ്റ് വെയര്‍ ജീവനക്കാരനായിരുന്ന പ്രവീണ്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പാനീപൂരി കച്ചവടക്കാരനായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

സ്ത്രീധനം ആവശ്യപ്പെട്ട് ശില്‍പയെ പ്രവീണ്‍ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നതായി ശില്‍പയുടെ മാതാവ് ശാരദ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പൊലീസ് പ്രവീണിനെ കസ്റ്റഡിയിലെടുത്തു.