- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇനി സ്വൽപ്പം ഏസിയാകാം'; പാസഞ്ചർ ട്രെയിനിലെ ലോക്കൽ കംപാർട്ട്‌മെൻ്റിൽ സ്വകാര്യ എയർ കൂളർ വെച്ച് സുഖയാത്ര; ഇങ്ങനെയും ആളുകളുണ്ടെന്ന് നെറ്റിസൺസ്; വൈറലായി വീഡിയോ
തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ ട്രെയിനിലെ ലോക്കൽ കംപാർട്ട്‌മെൻ്റിൽ സ്വകാര്യ എയർ കൂളർ ഘടിപ്പിച്ച് സുഖമായി യാത്ര ചെയ്യുന്ന യാത്രക്കാരൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ട്രെയിനിലെ ഇലക്ട്രിക് സോക്കറ്റിൽ കൂളർ ഘടിപ്പിച്ച്, അതിനരികിലായി മൂന്ന് ഫാനുകൾ പ്രവർത്തിക്കുന്നതിനിടയിൽ ഒരാൾ കിടന്നുറങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.
ട്രെയിനിലെ പവർ സോക്കറ്റുകളിൽ നിന്ന് ഉയർന്ന വോൾട്ടേജ് ആവശ്യമുള്ള കൂളർ പ്രവർത്തിപ്പിക്കുന്നത് റെയിൽവേ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും, ഇത് ശിക്ഷാർഹമായ കുറ്റമാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു. മൊബൈൽ, ലാപ്ട്, പവർ ബാങ്ക് തുടങ്ങിയ കുറഞ്ഞ പവർ ഉപകരണങ്ങൾ മാത്രമേ ട്രെയിനിലെ സ്വിച്ച് പാനലിൽ നിന്ന് ചാർജ് ചെയ്യാൻ അനുവാദമുള്ളൂ. ഉയർന്ന പവർ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പിഴയ്ക്കും ജയിൽ ശിക്ഷയ്ക്കും കാരണമായേക്കാം.
ഈ സംഭവം ശ്രദ്ധയിൽപ്പെട്ട സഹയാത്രികരിൽ ആരോ പകർത്തിയതാണ് വീഡിയോ. ഈ വീഡിയോ ഒരു റീൽ നിർമ്മാണത്തിൻ്റെ ഭാഗമായി ചിത്രീകരിച്ചതാകാൻ സാധ്യതയുണ്ടെന്നും, 230 വോൾട്ടിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ട്രെയിനിലെ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. @Taza_Tamacha എന്ന എക്സ് (മുൻപ് ട്വിറ്റർ) അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 2.5 ലക്ഷത്തിലധികം ആളുകൾ ഇതിനോടകം വീഡിയോ കാണുകയും 2,000-ൽ അധികം ലൈക്കുകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.