- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ബി.ആര്‍ ഗവായ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു; രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു; ബി.ആര്‍ ഗവായിയുടെ കാലാവധി നവംബര്‍ 23 വരെ
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ബി.ആര്‍ ഗവായ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു;
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ അന്‍പത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് (ബി.ആര്‍ ഗവായ്) ബുധനാഴ്ച ചുമതലയേറ്റു. രാവിലെ പത്തിന് രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ബി.ആര്‍ ഗവായ് ചുമതലയേറ്റത്.
നവംബര്‍ 23 വരെ അദ്ദേഹം ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. വഖഫ് ഭേദഗതി അടക്കം വിഷയങ്ങളില്‍ ഇനി നിര്‍ണായക തീരുമാനമെടുക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചായിരിക്കും. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ജസ്റ്റിസ് ബി.ആര്‍ ഗവായ് 2003ല്‍ ബോംബെ ഹൈകോടതിയില്‍ അഡീഷനല്‍ ജഡ്ജിയായി.
2019 മേയിലാണ് ബി.ആര്‍ ഗവായ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. ബോംബെ ഹൈകോടതി നാഗ്പൂര്‍ ബെഞ്ചില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച ഗവായ് ഭരണഘടനാ നിയമത്തിലും ഭരണ നിര്‍വ്വഹണ നിയമത്തിലും വിദഗ്ധനാണ്. മുന്‍ കേരള ഗവര്‍ണര്‍ ആര്‍.എസ് ഗവായിയുടെ മകനാണ് ബി.ആര്‍ ഗവായ്.