- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നഡ സിനിമാ-ടെലിവിഷൻ നടി ശോഭിത ശിവണ്ണ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് റിപ്പോർട്ട്; അന്വേഷണം ആരംഭിച്ച് പൊലീസ്
ഹൈദരാബാദ്: കന്നഡ സിനിമാ-ടെലിവിഷൻ നടി ശോഭിത ശിവണ്ണയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. 30 വയസായിരുന്നു. ഗച്ചിബൗളി പോലീസ് സ്റ്റേഷൻ പരിധിയിലെ കൊണ്ടാപൂരിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതായാണ് പോലീസ് പറയുന്നത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് അയച്ചതായും പോലീസ് അറിയിച്ചു. ആത്യമഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കർണാടകയിലെ ഹാസൻ ജില്ലയിലെ സകലേഷ്പൂർ സ്വദേശിനിയാണ് ശോഭിത.
എറഡോണ്ട്ല മൂർ, എടിഎം: അറ്റംപ്റ്റ് ടു മർഡർ, ഒന്നു കഥ ഹെല്ല, ജാക്ക്പോട്ട്, വന്ദന തുടങ്ങി നിരവധി ജനപ്രിയ സിനിമകളിൽ ശോഭിത അഭിനയിച്ചിട്ടുണ്ട്. ഗാലിപാത, മംഗള ഗൗരി, കോഗിലെ, ബ്രഹ്മഗന്തു, കൃഷ്ണ രുക്മിണി, തുടങ്ങിയ ടിവി സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കും താരം സുചരിചിതയായി. വിവാഹ ശേഷം തെലുങ്ക് സിനിമയിൽ ശോഭിത സജീവമാവുകയായിരുന്നു. ഇതിനിടെയാണ് മരണം.