- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈയിൽ ഉണ്ടായിരുന്നത് ലൈസൻസ് കാലാവധി കഴിഞ്ഞ പിസ്റ്റൽ; കശ്മീരിലെ വൈഷ്ണോ ദേവീ ക്ഷേത്രത്തിൽ തോക്കുമായി യുവതി; നടന്നത് വൻ സുരക്ഷാ വീഴ്ച; കൈയ്യോടെ പൊക്കി പോലീസ്
ശ്രീനഗർ: കശ്മീരിലെ തീർഥാടന കേന്ദ്രമായ ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാവീഴ്ച നടന്നതായി വിവരങ്ങൾ. പിന്നാലെ സുരക്ഷാ പരിശോധനകൾ ലംഘിച്ച് തോക്കുമായി എത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ജ്യോതി ഗുപ്തയെന്ന യുവതിയാണ് പിടിയിലായത്. താൻ ഡൽഹി പോലീസിലാണ് താൻ ജോലി ചെയ്യുന്നതെന്ന് യുവതി അവകാശപ്പെടുകയും ചെയ്തിരുന്നു. പക്ഷെ ഇവരുടെ കൈയിലുണ്ടായിരുന്നത് ലൈസൻസ് കാലാവധി കഴിഞ്ഞ പിസ്റ്റളായിരുന്നു. സംഭവത്തിൽ കത്രയിലെ ഭവൻ പൊലീസ് സ്റ്റേഷനിൽ ആയുധ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായും അറിയിച്ചു.
അതേസമയം, ക്ഷേത്രത്തിന് സമീപം മദ്യപിച്ച സംഭവത്തിൽ സോഷ്യൽമീഡിയ താരം ഓർഹാൻ അവത്രമണിയും സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു. കത്രയിലെ മദ്യനിരോധിത മേഖലയിൽ ഇരുന്നാണ് ഇയാളും കൂട്ടരും മദ്യപിച്ചത്. സംഭവത്തിൽ യുവതികൾ ഉൾപ്പെടെ എട്ട് പേർക്കെതിരെ കത്ര പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു.