ഡൽഹി: ജമ്മുവിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റാലിയിൽ സംസാരിക്കവേ എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്ക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അദ്ദേഹം റാലിയിൽ പങ്ക് എടുത്ത് പ്രസംഗിച്ചുകൊണ്ടിരിക്കെ തളർച്ച അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.

ഉടൻ തന്നെ അദ്ദേഹത്തെ ഒപ്പമുണ്ടായിരുന്നവർ താങ്ങിപ്പിടിച്ച് കസേരയിൽ ഇരുത്തി. പിന്നാലെ ഖർഗെയ്ക്ക് പ്രസംഗം മുഴുവൻ തീർക്കാൻ സാധിച്ചില്ല. പിന്നീട് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

രക്തസമ്മർദ്ദം താഴ്ന്നതാണ് കാരണമെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഖർഗെയുടെ മകൻ പ്രിയങ്ക് ഖർഗെ അറിയിച്ചിട്ടുണ്ട്.

ഇതിനിടെ ജമ്മുവിൽ നടന്ന റാലിയിൽ ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ തങ്ങള്‍ പോരാടുമെന്ന് ഖര്‍ഗെ വ്യക്തമാക്കി. മോദിയെ ഞങ്ങൾ താഴെയിറക്കുമെന്നും എനിക്ക് 83 വയസ്സായി, പക്ഷേ വേഗം മരിക്കുമെന്ന് കരുതേണ്ട.

മോദിയെ അധികാരത്തില്‍ നിന്ന് താഴെ ഇറങ്ങുന്നത് വരെ ഞാൻ ജീവനോടെ ഉണ്ടാകുമെന്നും പ്രസംഗ വേദിയിൽ ഖര്‍ഗെ വ്യക്തമാക്കി.