ഡൽഹി: എപ്പോഴും നവമാധ്യമങ്ങളിൽ ഇന്ത്യൻ റെയിൽവെയുമായി ബന്ധപ്പെട്ട വീഡിയോകൾ വൈറലാകുന്നുണ്ട്. ഇതില്‍ കൂടുതലും റെയില്‍വേയുടെ യാത്രാ സൗകര്യത്തിന്റെ മേന്മ പറയുന്ന വീഡിയോയും ഇന്ത്യന്‍ ഗതാഗതസംവിധാനത്തിനുതന്നെ നാണക്കേടുണ്ടാക്കുന്ന വീഡിയോകളുമുണ്ടാകാറുണ്ട്.

കോച്ചുകളിലൂടെ എലി ഓടുന്നതും കുത്തിനിറച്ച യാത്രക്കാരേയുംകൊണ്ട് തീവണ്ടി ഓടുന്നതും സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ പ്ലാറ്റ്‌ഫോമില്‍ നിന്ന് യാത്രക്കാരെ എമര്‍ജന്‍സി വിന്‍ഡോ വഴി തീവണ്ടിക്കുള്ളിലേക്ക് കയറ്റുന്ന ചുമട്ടുതൊഴിലാളിയുടെ വീഡിയോ ആണ് ചർച്ച വിഷയം.

പുരുഷന്‍മാരേയും സ്ത്രീകളേയും കുട്ടികളേയും ഇയാള്‍ തീവണ്ടിക്കുള്ളിലേക്ക് എടുത്തുകയറ്റുന്നതാണ് വീഡിയോയിൽ ഉള്ളത്. ഒപ്പം ലഗേജുകളും വിന്‍ഡോ വഴി ഇയാള്‍ ഉള്ളിലേക്ക് എറിയുന്നുണ്ട്.

വീഡിയോയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേര്‍ കമന്റ് ചെയ്യുന്നു.എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.