- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്‍ഐഎ ഉദ്യോഗസ്ഥന്റെ മകള്‍ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍; 19 കാരിയായ നിയമവിദ്യാര്‍ഥിനിയുടെ മരണം ഹൃദയസ്തംഭനം മൂലം
ലക്‌നൗ: യുപിയിലെ ലക്‌നൗവില്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മകളെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാംമനോഹര്‍ ലോഹ്യ ദേശീയ നിയമ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിയായ അനിക രസ്‌തോഗി( 19) യാണ് മരണമടഞ്ഞത്. മുറിയുടെ നിലത്ത് അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയ അനികയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഏറെ നേരം വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്നു മുറിയുടെ വാതില്‍ തകര്‍ത്താണ് അകത്തുകയറിയത്. ശനിയാഴ്ച രാത്രി 10 മണിയോടെ ഹൃദയ സ്തംഭനം മൂലമാണ് പെണ്‍കുട്ടിയുടെ മരണമെന്ന് രാംമനോഹര്‍ ലോഹ്യ ആശുപത്രി അറിയിച്ചു. […]
ലക്‌നൗ: യുപിയിലെ ലക്‌നൗവില്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മകളെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാംമനോഹര്‍ ലോഹ്യ ദേശീയ നിയമ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിയായ അനിക രസ്‌തോഗി( 19) യാണ് മരണമടഞ്ഞത്.
മുറിയുടെ നിലത്ത് അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയ അനികയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഏറെ നേരം വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്നു മുറിയുടെ വാതില്‍ തകര്‍ത്താണ് അകത്തുകയറിയത്. ശനിയാഴ്ച രാത്രി 10 മണിയോടെ ഹൃദയ സ്തംഭനം മൂലമാണ് പെണ്‍കുട്ടിയുടെ മരണമെന്ന് രാംമനോഹര്‍ ലോഹ്യ ആശുപത്രി അറിയിച്ചു.
മൂന്നാം വര്‍ഷ ബിഎ എല്‍എല്‍ബി വിദ്യാര്‍ഥിനിയായ അനിക, ദേശീയ അന്വേഷണ ഏജന്‍സിയില്‍ (എന്‍ഐഎ) ഇന്‍സ്‌പെക്ടര്‍ ജനറലായ സഞ്ജയ് രസ്‌തോഗിയുടെ മകളാണ്. 1998 ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് രസ്‌തോഗി.
ഹോസ്റ്റല്‍ മുറി അകത്തുനിന്നു പൂട്ടിയിരിക്കുകയായിരുന്നെന്നും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. പെണ്‍കുട്ടിയുടെ കുടുംബം ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.