മുംബൈ: ഭക്ഷണം നിഷേധിച്ചെന്നാരോപിച്ച് ഡ്രൈവർ ഹോട്ടൽ കെട്ടിടത്തിലേക്ക് ലോറി ഇടിച്ചുകയറ്റി. മദ്യലഹരിയിലായിരുന്നു ഡ്രൈവറെന്നാണ് കണ്ടു നിന്നവർ മൊഴി നൽകിയത്. മഹാരാഷ്ട്രയിലെ പുണെയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു വഴിയാത്രക്കാരെ ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ സംഭവം. ലോറി ഡ്രൈവറുടെ പരാക്രമത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഹിംഗൻഗാവിലെ ഹോട്ടൽ ഗോകുലത്തിൻ്റെ കെട്ടിടത്തിലേക്ക് അയാൾ തൻ്റെ ട്രക്ക് ആവർത്തിച്ച് ഇടിക്കുന്നത് സമീപത്ത് നിന്നിരുന്ന ആളുകൾ പകർത്തിയ വീഡിയോയിൽ നിന്നും വ്യക്തമായി കാണാം. കൂടാതെ ഹോട്ടലിന് പുറത്ത് നിർത്തിയിരുന്ന മറ്റ് വാഹനങ്ങളിലും ഇയാൾ നിർത്താതെ ഇടിക്കുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്നവർ ഭീതിയിലാവുകയും ബഹളം ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു.

സോളാപുരത്തുനിന്ന് പുനെയിലേക്കും യാത്ര ചെയ്യുകയായിരുന്നു ലോറി ഡ്രൈവർ 'ഗോകുൽ' എന്ന ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുകയായിരുന്നു. എന്നാൽ, ഹോട്ടലുടമ ഇയാൾക്ക് ഭക്ഷണം വിസമ്മതിച്ചെന്നാണ് ആരോപണം. മദ്യലഹരിയിലായിരുന്ന ഭക്ഷണം നൽകാത്തതിൻ്റെ വിവരം. ഇതിൽ പ്രകോപിതനായായിരുന്നു ഡ്രൈവറുടെ കടും കൈ. ഇയാൾ വീണ്ടും തിരികെ ലോറിയിൽ കയറുകയും ഹോട്ടൽ കെട്ടിടത്തിലേക്ക് ലോറി ഇടിച്ചുകയറ്റുകയുമായിരുന്നു.

ആവർത്തിച്ച് കെട്ടിടത്തിലേക്ക് ലോറി ഇടിച്ചു കയറ്റിയ ഇയാൾ നിയന്ത്രണം തെറ്റി ഹോട്ടലിന് മുന്നിൽ നിർത്തിയിരുന്ന ഒരു കാറിലും ഇടിക്കുകയുണ്ടായി. ഇതിനിടെ സമീപത്തുണ്ടായിരുന്നവർ ലോറിക്ക് നേരേ കല്ലെറിഞ്ഞും ബഹളംവെച്ചും ഡ്രൈവറെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ പിൻമാറാൻ തയ്യാറായിരുന്നില്ല. ഒടുവിൽ ടയറുകൾ അനങ്ങാതായി മുന്നോട്ടുപോകാൻ കഴിയാതെ ഡ്രൈവർ ലോറി നിർത്തുകയായിരുന്നു. സാഹചര്യം നിയന്ത്രണവിധേയമായത്. ഇയാളെ പിന്നീട് പോലീസെത്തി പിടികൂടി.