- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ പേരുള്ള ജാക്കറ്റുകള്‍ വിറ്റു: രാജസ്ഥാനില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ പേരുള്ള ജാക്കറ്റുകള്‍ വിറ്റു: രാജസ്ഥാനില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
ജയ്പൂര്‍: രാജസ്ഥാനില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ പേരുള്ള ജാക്കറ്റുകള്‍ വിറ്റ മൂന്ന് പേര്‍ അറസ്റ്റില്‍. കോട്പുട്ലി-ബെഹ്റോര്‍ ജില്ലയിലാണ് അറസ്റ്റ്. കോട്പുട്ലി സ്വദേശികളായ ഗുഡ്ഡു (38), സഞ്ജയ് സൈനി (31), സുരേഷ് ചന്ദ് ശര്‍മ്മ (50) എന്നിവരാണ് അറസ്റ്റിലായത്.
കോട്പുട്ലി സിറ്റി പ്ലാസയിലെ ഒരു കടയില്‍ പൊലീസ് സംഘം റെയ്ഡ് നടത്തുമ്പോഴാണ് ഗുണ്ടാസംഘത്തിന്റെ പേരുള്ള ജാക്കറ്റുകള്‍ വില്‍ക്കുന്നതായി കണ്ടെത്തിയത്. ഗുണ്ടാസംഘത്തിന്റെ പേരുള്ളതായി ആരോപിക്കപ്പെടുന്ന 35 ജാക്കറ്റുകള്‍ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തതായി കോട്പുട്ലി-ബെഹ്റോര്‍ എസ്പി ദേവേന്ദ്ര കുമാര്‍ ബിഷ്ണോയി പറഞ്ഞു.
കുറ്റവാളികളെ മഹത്വവല്‍ക്കരിക്കുന്നത് കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും. അത്തരം സംഘങ്ങളെയും വ്യക്തികളേയും പ്രോത്സാഹിപ്പിക്കുന്ന ഏത് രീതിയിലുള്ള പെരുമാറ്റത്തിനെതിരെയും നടപടിയുണ്ടാകും. അതിന്റെ ഭാഗമായാണ് അറസ്റ്റ് എന്ന് അധികൃതര്‍ അറിയിച്ചു.




