- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയ്ക്ക് പിന്നാലെ വന്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി; മുംബൈ മെട്രോയില്‍ സഞ്ചരിച്ച് മഹാരാഷ്ട്ര മന്ത്രി
മുംബൈ മെട്രോയില്‍ സഞ്ചരിച്ച് മഹാരാഷ്ട്ര മന്ത്രി
മുംബൈ: മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്ന് ട്രാഫിക് ബ്ലോക്കുണ്ടായപ്പോള്‍ മുംബൈ മെട്രോയില്‍ യാത്ര ചെയ്ത് മന്ത്രി. ആഭ്യന്തര സഹമന്ത്രി യോഗേഷ് കദമാണ് മെട്രോയില്‍ സഞ്ചരിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മെട്രോയിലെ യാത്രക്കാരുമായും മന്ത്രി സംസാരിച്ചു. മെട്രോയുടെ പെര്‍ഫോമന്‍സ്, വൃത്തി, സമയക്രമം എന്നിവയെ സംബന്ധിച്ചെല്ലാം അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു അദ്ദേഹം.
യാത്രക്ക് ശേഷം മുംബൈ മെട്രോയെ പ്രകീര്‍ത്തിച്ച് മന്ത്രി രംഗത്തെത്തി. സുരക്ഷിതമായ യാത്ര സംവിധാനമാണ് മുംബൈ മെട്രോയെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക സംവിധാനങ്ങളാണ് മെട്രോയില്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ റൂട്ടുകളും പ്രവര്‍ത്തനക്ഷമമായാല്‍ നഗരത്തിലെ ഗതാഗത കുരുക്കിന് ഇത് വലിയ പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കനത്ത മഴയില്‍ റോഡുകളില്‍ വെള്ളം കയറിയതോടെയാണ് മുംബൈയില്‍ രൂക്ഷമായ ഗതാഗത കുരുക്കുണ്ടായത്. മെയ് 21 മുതല്‍ 24 വരെ കനത്ത മഴ തുടരുമെന്നാണ് പ്രവചനം. മഴക്കൊപ്പം കാറ്റും ഇടിമിന്നലുമുണ്ടാകും. എന്നാല്‍, മുംബൈയില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.
മഹാരാഷ്ട്ര മന്ത്രി, ട്രാഫിക് ബ്ലോക്ക്, വീഡിയോ