ബീഹാര്‍: ബിഹാറിലെ സഹര്‍സയില്‍ 12 വര്‍ഷം നീണ്ട ദാമ്പത്യ ബന്ധത്തിനുശേഷം, യുവാവ് മുന്‍ ഭാര്യയെ കാമുകന് വിവാഹം കഴിച്ചു കൊടുത്തു. വിവാഹ ബദ്ധം വേര്‍പെടുത്തിയതിന് ശേഷമാണ് യുവാവ് മുന്‍ ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നല്‍കിയത്. വിവാഹ ചടങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

മുന്‍ ഭാര്‍ത്താവുമായി പ്രണയിച്ചാണ് യുവതി കല്ല്യാണം കഴിക്കുന്നത്. 12 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തില്‍ രണ്ട് പേര്‍ക്കും മൂന്ന് കുട്ടികളുണ്ട്. എന്നാല്‍ ഭര്‍ത്താവുമായി വിവാഹബന്ധം നിലനില്‍ക്കേ യുവതി മറ്റൊരാളുമായി പ്രണയത്തിലാകുകയായിരുന്നു. ഇയാള്‍ക്കും മുന്‍ വിവാഹത്തില്‍ രണ്ട് കുട്ടികള്‍ ഉണ്ട്.

യുവതി മറ്റൊരാളുമായി പ്രണയത്തിലാണെന്ന് മനസ്സിലായപ്പോള്‍ ബന്ധം പിരിയാന്‍ ഭര്‍ത്താവ് തീരുമാനിച്ചു. തുടര്‍ന്ന് ഇവര്‍ വിവാഹമോചിതരാവുകയും പിന്നാലെ മുന്‍ ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്തു. യുവതിയുടെയും കാമുകന്റെയും വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവതിയുടെ സീമന്തരേഖയില്‍ യുവാവ് കുങ്കുമം ചാര്‍ത്തുന്നത് വീഡിയോയില്‍ കാണാം.