- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ്പോർട്ട് ഓഫീസിൽ യുവാവ് ഷോർട്ട്സ് ധരിച്ചെത്തി; ക്യൂവിൽ കാത്തുനിൽക്കവേ സെക്യൂരിറ്റിയുടെ എൻട്രി; ഇതൊക്കെ കണ്ട് സ്ത്രീകൾ അസ്വസ്ഥരാവുമെന്ന് വിചിത്ര വാദം; ഒടുവിൽ സംഭവിച്ചത്!
ഡൽഹി: ഷോർട്ട്സ് ധരിച്ച് എത്തിയ യുവാവിന് പാസ്പോർട്ട് ഓഫീസിൽ പ്രവേശനം നിഷേധിച്ചുവെന്ന് ആരോപണം. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ച. വ്യവസായിയും നിക്ഷേപകനുമായ വിനീതാണ് തന്റെ മോശം അനുഭവം തുറന്നുപറഞ്ഞിരിക്കുന്നത്. താൻ പാസ്പോർട്ട് ഓഫീസിലെ ക്യൂവിൽ ഊഴം കാത്തിരിക്കുമ്പോഴാണ് ഒരു യുവാവ് ഷോർട്ട്സ് ധരിച്ച് എത്തിയത് എന്നും ഈ വസ്ത്രം ധരിച്ച് ഓഫീസിൽ പ്രവേശിക്കാനാവില്ലെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ അറിയിച്ചെന്നും ഇതൊരു ഓഫീസാണെന്ന് ഓർമിപ്പിക്കുകയും ചെയ്തതായി അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
പക്ഷെ കോർപറേറ്റ് ഓഫീസുകളിൽ ഈ വസ്ത്രം ധരിച്ച് പോകാമെങ്കിൽ ഇതുപോലൊരു ഓഫീസിൽ എന്തുകൊണ്ട് ആയിക്കൂടാ എന്ന് യുവാവ് തിരിച്ച് ചോദിച്ചു. പിന്നീട് യുവാവിന്റെ പിതാവ് തങ്ങൾ വളരെ ദൂരെ നിന്ന് വരികയാണെന്നും ഓഫീസിൽ പ്രവേശിപ്പിക്കണമെന്നും ഓഫീസറോട് അപേക്ഷിച്ചതിന് ശേഷമാണ് ഇയാളെ അകത്ത് കടക്കാൻ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ സമ്മതിച്ചത്.
ചിലർ ഓഫീസിനോടും ഉദ്യോഗസ്ഥരോടും ഒരു ബഹുമാനവും കാണിക്കാറില്ലെന്നും സെക്യൂരിറ്റി ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞതായി വിനീത് തുറന്നുപറയുന്നു. ഇത്തരം വസ്ത്രം സ്ത്രീകളെയും പ്രായമായവരെയും അസ്വസ്ഥരാക്കുമെന്നാണ് സെക്യൂരിറ്റിയുടെ വിചിത്ര വാദം. എന്തായാലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചൂട് പിടിച്ച ചർച്ച നടക്കുകയാണ്.