- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാര്‍ ജീവനക്കാരനായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത; അസ്വാഭാവിക മരണത്തിന് കേസെടുത്തു പോലീസ് അന്വേഷണം തുടങ്ങി
ബാര്‍ ജീവനക്കാരനായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത
ധര്‍മ്മശാല : കണ്ണൂര്‍ നഗരത്തിലെ താവക്കര റോഡരികിലെ സ്‌കൈ പാലസ് ബാര്‍ ഹോട്ടലില്‍ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ധര്‍മശാല കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പിറക് വശം താമസിക്കുന്ന റഗിത്തിനെ (29) യാണ് ബാര്‍ ഹോട്ടലിലെ ഒന്നാം നിലയിലെ സ്റ്റോര്‍ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ ബാര്‍ മാനേജ്‌മെന്റും ജീവനക്കാരും പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി..
ധര്‍മ്മശാലയിലെരമേശന്‍ -:രാധ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍ :രഞ്ജിത്ത്,രമിത്ത്.സംഭവത്തില്‍ ഇതുവരെ ബാര്‍ മാനേജ്‌മെന്റ് പ്രതികരിച്ചിട്ടില്ല. റിഗില്‍ എന്നാണ് ജീവനൊടുക്കിയതെന്ന് വ്യക്തമായിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് പൊലിസ് തീരുമാനം.




