- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപ്പൂർ വീണ്ടും അശാന്തം; കാംഗ്പോക്പിയില്‍ വൻ സംഘർഷം; സർക്കാർ ബസിന് നേരെ കല്ലേറ്; നാട്ടുകാരും സുരക്ഷസേനയും തമ്മിൽ തെരുവുയുദ്ധം; ഒരാൾക്ക് ദാരുണാന്ത്യം
ഇംഫാൽ: കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷം. വാഹന ഗതാഗതം പുനസ്ഥാപിച്ചതിന് പിന്നാലെയാണ് വീണ്ടും പ്രദേശത്ത് സംഘർഷം ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു.
കാംഗ്പോക്പിയില്‍ ഉണ്ടായ സംഘർഷത്തിലാണ് ഒരാൾ മരിച്ചത്. ഇവിടെ സർവീസ് നടത്തിയ സർക്കാർ ബസിന് നേരെ കല്ലേറുണ്ടായി. തുടർന്നാണ് സുരക്ഷസേനയും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.
സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഗതാഗതം തുടരുകയാണ്. അക്രമത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സമാധാനശ്രമങ്ങളുടെ ഭാഗമായി താഴ്വരയില്‍ റാലിയും നടന്നു.
Next Story