- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കൂട്ടത്തിൽ തലയ്ക്ക് ഒരുകോടിയിട്ട മുതലുകൾ വരെ...'; ഛത്തീസ്ഗഡിലെ വനമേഖലയിൽ സുരക്ഷാ സേനയും മാവോവാദികളും തമ്മിൽ വൻ ഏറ്റുമുട്ടൽ; മൊദെം ബാലകൃഷണ ഉള്‍പ്പെടെ പത്ത് പേരെ വധിച്ചു
ഗരിയാബന്ദ്: ഛത്തീസ്ഗഡിൽ സുരക്ഷാ സേന നടത്തിയ ശക്തമായ ഏറ്റുമുട്ടലിൽ 10 മാവോവാദികൾ കൊല്ലപ്പെട്ടു. ഗരിയാബന്ദ് ജില്ലയിലെ മെയിൻപുർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന വനമേഖലയിലാണ് സംഭവം. ഛത്തീസ്ഗഡ് പോലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും സിആർപിഎഫിന്റെ കോബ്ര കമാൻഡോകളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാവോവാദികൾ വധിക്കപ്പെട്ടത്.
കൊല്ലപ്പെട്ടവരിൽ, ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട ഉന്നത മാവോവാദി നേതാവായ മോദെം ബാലകൃഷ്ണ എന്ന മനോജും ഉൾപ്പെടുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് മാവോവാദികൾക്കായുള്ള തിരച്ചിലിനിടെ വെടിവെപ്പ് ആരംഭിച്ചത്. രാത്രി വൈകിയും വെടിവെപ്പ് തുടർന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ സംഭവം, അടുത്ത കാലത്തായി മാവോവാദി വിരുദ്ധ പ്രവർത്തനങ്ങളിൽ സുരക്ഷാ സേന കൈവരിക്കുന്ന മുന്നേറ്റത്തിന്റെ സൂചനയാണ്. കഴിഞ്ഞ ചൊവ്വാഴ്ച കാങ്കറിൽ നടന്ന ഏറ്റുമുട്ടലിൽ എട്ട് ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട സിപിഐ മാവോയിസ്റ്റിന്റെ പീപ്പിൾ ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) കമാൻഡർ മാസയെയും സുരക്ഷാ സേന വധിച്ചിരുന്നു. ഇതിനു മുന്നോടിയായി, കഴിഞ്ഞ ബുധനാഴ്ച 16 മാവോവാദികൾ പോലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു.