ഹൈദരാബാദ്: ദീപാവലി ദിവസം ആന്ധ്രാപ്രദേശിലുണ്ടായത് ഞെട്ടിക്കുന്ന കൂട്ടകൊലപാതകം. ഒരു കുടുംബത്തിലെ മൂന്ന് പേരെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അച്ഛനും മകനും പേരക്കുട്ടിയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് തലമുറയിൽപ്പെട്ടവരാണ് ആക്രമികൾ ക്രൂരമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച കാക്കിനാഡ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

മുൻവൈരാഖ്യത്തിന്റെ പേരിൽ അക്രമികൾ ബത്തുല രമേശ്, ബത്തുല ചിന്നി (മകൻ), ബത്തുല രാജു (കൊച്ചുമകൻ) എന്നിവരെയാണ് കൊല്ലപ്പെടുത്തിയത്. തലയിൽ വെട്ടേറ്റ് കൈകളിൽ അരിവാളുമായി രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടവരുടെയും പ്രതികളുടെയും കുടുംബങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു.

നേരത്തെ, പ്രതികളുടെ കുടുംബത്തിനെതിരെ ഇരകളുടെ കുടുംബം അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം ഉണ്ടാകാൻ കാരണമായതെന്നാണ് പ്രാഥമിക അന്വേഷണങ്ങളിൽ നിന്ന് പോലീസിന് കണ്ടെത്താനായത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷിക്കുകയാണെന്നും പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാനാവുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ രാമകൃഷ്ണ റാവു പറഞ്ഞു.