ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആദര്‍ശ് നഗര്‍ പ്രദേശത്ത് പതിനെട്ടുകാരിയായ എംബിബിഎസ് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി. പാര്‍ട്ടിയുടെ പേരില്‍ വിളിച്ച് ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയ 20കാരനും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളുമാണ് സംഭവത്തിന് പിന്നില്‍ എന്ന് വിദ്യാര്‍ഥിനി ആരോപിക്കുന്നു. സംഭവം സെപ്റ്റംബര്‍ 9നാണ് നടന്നത്.

സൗഹൃദത്തിന്റെ പേരിലാണ് യുവതി ഹോട്ടലിലെത്തിയത്. അവിടെ ലഹരിമരുന്ന് നല്‍കിയ ശേഷം പീഡിപ്പിക്കുകയും, സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായാണ് പരാതി. ഈ വീഡിയോകള്‍ പുറത്ത് വിടുമെന്ന ഭീഷണിയിലൂടെ തുടര്‍ന്നും ബന്ധം നിര്‍ബന്ധിച്ചതായും അവര്‍ പൊലീസിനോട് പറഞ്ഞു.

ഹരിയാനയിലെ ജിന്ദ് സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആദര്‍ശ് നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.