കളമശേരി: എറണാകുളം ഗവ.മെഡി കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍. മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി പി പി അമ്പിളി (25) ആണ് മരിച്ചത്. കാസര്‍കോട് തടിയന്‍ കൊവ്വാലില്‍ പുതിയപുരയില്‍ ചന്ദ്രന്റെയും ഗീതയുടെയും മകളാണ് അമ്പിളി.

മുറിയിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികള്‍ ശനി രാത്രി 11 ഓടെ ഷോപ്പിങ്ങ് കഴിഞ്ഞ് വന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. കളമശേരി പൊലീസ് മേല്‍നടപടി സ്വീകരിച്ചു.