- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവരും ഉറങ്ങുന്ന സമയത്ത് അമ്മയുടെ നിലവിളി; അയൽവാസികൾ ഓടിയെത്തി വാതിൽ തുറന്നതും ദാരുണ കാഴ്ച; മുറി നിറച്ച് രക്തം; വഴക്കിനിടെ മക്കളുടെ മുന്നിലിട്ട് അരുംകൊല
റാഞ്ചി: ജാർഖണ്ഡിലെ ബൊക്കാറോയിൽ ഞെട്ടിക്കുന്ന സംഭവം. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ മൂന്ന് മക്കളുടെ മുന്നിലിട്ട് ചുറ്റികയും കത്തിയും ഉപയോഗിച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. 35 വയസുകാരനായ രൂപേഷ് യാദവാണ് 30 വയസുള്ള ഭാര്യയായ ജലോ ദേവിയെ കൊലപ്പെടുത്തിയത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.
പോലീസ് നൽകുന്ന വിവരം അനുസരിച്ച്, ദമ്പതികൾക്കിടയിൽ ചില പ്രശ്നങ്ങളെച്ചൊല്ലി തർക്കമുണ്ടാവുകയും തുടർന്ന് രൂപേഷ് ഭാര്യയെ ആക്രമിക്കുകയുമായിരുന്നു. കൊലപാതകം നടക്കുമ്പോൾ അവരുടെ ഏഴ് വയസുള്ള മകൾ റിദ്ധി റാണി, നാല് വയസുള്ള മകൻ പിയൂഷ്, ഒന്നര വയസുള്ള ഇളയ മകൾ എന്നിവർ ഒരേ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ട് മൂത്ത മകൾ റിദ്ധി ഉറക്കെ കരയാൻ തുടങ്ങി.
ഇത് കേട്ട് സമീപത്തുണ്ടായിരുന്ന രൂപേഷിന്റെ അമ്മ നുൻവ ദേവി ഓടിയെത്തി. വാതിൽ തുറന്നു നോക്കിയപ്പോൾ മുറി രക്തത്തിൽ കുളിച്ച നിലയിലും ജാലോ ദേവി മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടതെന്ന് അവർ പോലീസിന് മൊഴി നൽകി.
പ്രതിയായ രൂപേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ജാലോ ദേവിയുടെ മൃതദേഹം ബൊക്കാറോ സദർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.




