- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം; പ്രധാനമന്ത്രി മോദിയെ സിബിസിഐ നേതൃത്വം സന്ദര്‍ശിക്കും
ബിലാസ്പുര്‍: മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷമായിരിക്കും ഹൈക്കോടതിയെ സമീപിക്കുക. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സിസ്റ്റര്‍ പ്രീതിയും സിസ്റ്റര്‍ വന്ദനയും ഛത്തീസ്ഗഡിലെ ദല്ലി രാജ്ഹാര മഠത്തിലാണ് താമസം. സഭയ്ക്ക് ഇവിടെ സ്‌കൂളും ആശുപത്രിയുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സിബിസിഐ നേതൃത്വം സന്ദര്‍ശിക്കും.
അതിനിടെ, ബജ്‌റങ്ദള്‍ പ്രാദേശിക നേതാവ് ജ്യോതി ശര്‍മ അടക്കമുള്ള ഇരുപതിലേറെ പ്രവര്‍ത്തകര്‍ക്കെതിരെ കന്യാസ്ത്രീകള്‍ക്ക് ഒപ്പം പോകേണ്ടിയിരുന്ന യുവതികള്‍ നല്‍കിയ പരാതി പൊലീസ് സ്വീകരിച്ചില്ല. ആഗ്രയിലേക്ക് ജോലിക്കു പോകാനിരുന്ന കമലേശ്വരി പ്രധാന്‍ , ലളിത ഉസെന്‍ധി, സുഖ്മതി മണ്ഡാവി എന്നിവരാണ് പരാതിപ്പെട്ടത്. എന്നാല്‍ നാരായണ്‍പുര്‍ എസ്പി ഇതു സ്വീകരിച്ചില്ല. സംഭവം നടന്നത് ദുര്‍ഗിലായതിനാല്‍ അവിടെ പരാതിപ്പെടാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് ഓണ്‍ലൈനായി പരാതി നല്‍കാനാണ് യുവതികളുടെ തീരുമാനം. ഓണ്‍ലൈനായി നല്‍കുന്ന പരാതിയിലും തീരുമാനം എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും.
കന്യാസ്ത്രീകള്‍ക്കെതിരെ വ്യാജമൊഴി നല്‍കാന്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതായ കമലേശ്വരി പ്രധാന്‍ വെളിപ്പെടുത്തിയിരുന്നു. പൊലീസ് താന്‍ പറയാത്ത കാര്യങ്ങള്‍ മൊഴിയില്‍ രേഖപ്പെടുത്തിയെന്നും കമലേശ്വരി പറഞ്ഞു.