- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയര്‍ഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; ഇന്ത്യക്കാരനെതിരെ സിംഗപ്പൂരില്‍ കേസ്
എയര്‍ഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; ഇന്ത്യക്കാരനെതിരെ സിംഗപ്പൂരില്‍ കേസ്

സിംഗപ്പൂര്‍: സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ വെച്ച് വിമാനയാത്രയ്ക്കിടെ എയര്‍ഹോസ്റ്റസിനോട് ലൈംഗികാതിക്രമം കാട്ടിയ ഇന്ത്യക്കാരനെതിരെ കേസ്. ആകാശ് തിവാരിയെന്ന 36 കാരനെതിരെയാണ് സിംഗപ്പൂര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിമാനയാത്രയ്ക്കിടെ എയര്‍ ഹോസ്റ്റസായ യുവതി ആകാശ് തിവാരിയുടെ സീറ്റിനടുത്തെത്തി യാത്രക്കാരെ സഹായിക്കുകയായിരുന്നു. ഈ സമയം ആകാശ് തിവാരി യുവതിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. തന്റെ ശരീരത്തില്‍ തൊടരുതെന്ന് പറഞ്ഞ ശേഷം യുവതി ലാന്‍ഡിങ്ങ് മുന്നൊരുക്കങ്ങള്‍ക്കായി പോയി.
എന്നാല്‍, ആകാശ് തിവാരി യുവതിയെ പിന്തുടരുകയും വീണ്ടും മോശമായി പെരുമാറുകയുമായിരുന്നു. തുടര്‍ന്ന് യുവതി ഒച്ചവെക്കുകയും മോശമായി പെരുമാറിയതിന് ശകാരിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും ഇയാള്‍ യുവതിയെ പിന്തുടര്‍ന്നു. എയര്‍ ഹോസ്റ്റസ് സൂപ്പര്‍ വൈസറോട് വിവരം പറഞ്ഞതിന് ശേഷമാണ് ആകാശ് തിവാരി സീറ്റിലേക്ക് പോയത്.
സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് അന്ന് തന്നെ അറിയിപ്പ് ലഭിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വിമാനം ലാന്‍ഡ് ചെയ്തയുടന്‍ ആകാശ് തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ചൊവ്വാഴ്ച ഇയാള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോടതിയില്‍ താന്‍ കുറ്റം ചെയ്തിട്ടില്ലായെന്നാണ് തിവാരി പറഞ്ഞത്.


