- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''ക്ഷമിക്കണം, ഞങ്ങള്‍ ഇനി ഈ ലോകം വിടുന്നു; നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല: ഭിന്നശേഷിയുള്ള മകനൊപ്പം ഫ്ലാറ്റില്‍ നിന്നും ചാടി മരിച്ചു
ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയില്‍ ഭിന്നശേഷിയുള്ള മകനൊപ്പം 37കാരിയായ സ്ത്രീ പതിമൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. സാക്ഷി ചൗളയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനൊന്നുകാരനായ മകനും സംഭവസ്ഥലത്തുവച്ച് മരിച്ചു.
രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മകന്റെ അസുഖം കാരണം ദീര്‍ഘകാലമായി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. ''ക്ഷമിക്കണം, ഞങ്ങള്‍ ഇനി ഈ ലോകം വിടുന്നു. നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ മരണത്തിന് ആര്‍ക്കും ഉത്തരവാദിത്വമില്ല.'' എന്ന് കുറിപ്പില്‍ പറയുന്നു.
സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഭര്‍ത്താവ് ദര്‍പ്പണ്‍ ചൗള നിലവിളി കേട്ടെത്തിയപ്പോഴാണ് ഭാര്യയെയും മകനെയും താഴെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ദുഃഖവാതാവാണ്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.