- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി നരബലി വേണമെന്ന് ജോത്സ്യൻ: ക്ഷേത്രത്തിൽ വെച്ച് അമ്മ മകളുടെ കഴുത്തറുത്തു; 25കാരിയെ ആശുപത്രിയിലെത്തിച്ചത് നിലവിളി കേട്ട് ഓടിക്കൂടി ആളുകൾ; യുവതിയുടെ നില ഗുരുതരം
ബെംഗളൂരു: ബെംഗളൂരുവിൽ അമ്മ മകളുടെ കഴുത്തറുത്തത് നരബലി നടത്താൻ ശ്രമിച്ചത് കുടുംബപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനായി. വടക്കൻ ബെംഗളൂരുവിലെ അഗ്രഹാര ലേഔട്ടിലെ ഹരിഹരേശ്വര ക്ഷേത്രത്തിലാണ് നാടിനെ നടുക്കിയ സംഭവം. സരോജമ്മ (55) എന്ന സ്ത്രീയാണ് തൻ്റെ മകളായ രേഖയെ (25) ക്ഷേത്രത്തിൽ വെച്ച് കഴുത്തറുത്തത്.
പുലർച്ചെ ക്ഷേത്രത്തിലെത്തിയ അമ്മയും മകളും പൂജകൾക്ക് ശേഷം ക്ഷേത്രത്തിന് മുന്നിലിരിക്കുകയായിരുന്നു. ഈ സമയം, കൈയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് സരോജമ്മ മകളുടെ കഴുത്തിൽ വെട്ടുകയായിരുന്നു. യുവതിയുടെ നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളും ഭക്തരും ഇടപെട്ടതിനെ തുടർന്ന് രേഖയെ രക്ഷപ്പെടുത്തി. കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഒരു ജോത്സ്യന്റെ നിർദ്ദേശപ്രകാരമാണ് അമ്മ നരബലിക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയാണ് സരോജമ്മ എന്നും പറയപ്പെടുന്നു. സംഭവത്തെത്തുടർന്ന് സരോജമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട ജോത്സ്യനെ കണ്ടെത്താനും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.




