രാജ്കോട്ട്: മന്ത്രവാദിയെന്ന് ആരോപിച്ച് ദിവസങ്ങളോളം മാനസികമായി പീഡിപ്പിച്ച 45കാരിയെ വെടിവെച്ച് കൊലപ്പെടുത്തി. ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് ഗുജറാത്തിലെ രാജ്കോട്ടിലാണ്. ദുർമന്ത്രവാദിയെന്ന പേരിൽ ദിവസങ്ങളോളം മാനസിക പീഡനം. പിന്നാലെയാണ് 45കാരിയെ വെടിവച്ചു കൊലപ്പെടുത്തിയത്. ഭർത്താവിന്റെ ബന്ധുക്കൾ ആണ് ഈ ക്രൂരകൃത്യം ചെയ്തത്.

ഈ കഴിഞ്ഞ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് ഊർമിള എന്ന 45കാരിയെ ഭർത്താവിന്റെ ബന്ധു അതിദാരുണമായി വെടിവച്ച് കൊലപ്പെടുത്തിയത്. ഉർമിള തബിയാർ എന്ന 45കാരിയാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. ബന്ധുവാണ് ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയതെന്ന് ഭർത്താവ് പോലീസിനോട് പറഞ്ഞു.

രാജേന്ദ്രയും ഭാര്യയും അയൽക്കാരും മാസങ്ങളായി ഉർമ്മിളയെ ദുർമന്ത്രവാദിയെന്ന് ആരോപിച്ച് നിരവധി തവണ മാനസികമായി പീഡിപ്പിച്ചിരുന്നു. ഗ്രാമത്തിൽ ദോഷകരമായിട്ടുള്ളവരെ കൊലപ്പെടുത്തണമെന്നാണ് രീതിയെന്ന് രാജേന്ദ്രയും കുടുംബവും പ്രചരിപ്പിച്ചിരുന്നു. അങ്ങനെ വീടിന് മുന്നിൽ ജോലി ചെയ്യുകയായിരുന്ന ഊർമ്മിളയെ രാജേന്ദ്ര അസഭ്യ വർഷത്തോടെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഇവരുടെ മകൻ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

വെടിവെയ്പ്പ് നടന്നപ്പോൾ തന്നെ ഭാര്യയ്ക്ക് പരിക്കേറ്റതായും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇയാൾക്ക് വിവരം ലഭിച്ചു. തുടർന്ന് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ വിവരം പുറം ലോകം അറിയുന്നത്.

ഉർമ്മിളയുടെ മകന്റെ മുന്നിൽ വച്ചായിരുന്നു അതിദാരുണമായ കൊലപാതകം നടന്നത്. ഉടനെ തന്നെ ഉർമ്മിളയുടെ മകൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.