- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശരദ്പവാർ പക്ഷത്തിന് 'എൻസിപി ശരദ്ചന്ദ്രപവാർ പക്ഷം' എന്ന പേര് താൽക്കാലികമായി ഉപയോഗിക്കാം: പുതിയ ചിഹ്നത്തിന് വേണ്ടി തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാമെന്നും സുപ്രീംകോടതി
ന്യൂഡൽഹി: ശരദ്പവാർ പക്ഷത്തിന് 'എൻസിപി ശരദ്ചന്ദ്രപവാർ പക്ഷം' എന്ന പേര് താൽക്കാലികമായി ഉപയോഗിക്കാമെന്ന് സുപ്രീംകോടതി. പുതിയ ചിഹ്നത്തിന് വേണ്ടി ശരദ്പവാർ പക്ഷത്തിന് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാം. ആ അപേക്ഷയിൽ തെരഞ്ഞെടുപ്പ് കമീഷൻ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
അജിത്പവാർ പക്ഷമാണ് യഥാർഥ എൻസിപിയെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് ചോദ്യംചെയ്ത് ശരദ്പവാർ പക്ഷം നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവർ അംഗങ്ങളായ ബെഞ്ച് ഇടക്കാല ആശ്വാസം അനുവദിച്ചത്. ഫെബ്രുവരി ഏഴിന് ശരദ്പവാർ വിഭാഗത്തിന് 'എൻസിപി, ശരദ്ചന്ദ്രപവാർ വിഭാഗം' എന്ന പേര് ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടിരുന്നു.
ഫെബ്രുവരി 27 രാജ്യസഭാതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ആ പേര് ഉപയോഗിക്കാൻ അനുവദിക്കണമെന്നും ചിഹ്നം അനുവദിക്കാൻ തെരഞ്ഞൈടുപ്പ് കമീഷന് നിർദ്ദേശം നൽകണമെന്നുമായിരുന്നു ശരദ്പവാർ പക്ഷത്തിന്റെ ആവശ്യം.
മറുനാടന് ഡെസ്ക്