ഫോണും വാട്സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടു; ആരും മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യരുത്; പരാതിയുമായി സുപ്രിയ സുലെ
ന്യൂഡല്‍ഹി: എന്‍സിപി എംപിയും ശരദ്പവാറിന്റെ മകളുമായ സുപ്രിയ സുലെയുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതായി പരാതി. തന്റെ ഫോണും വാട്സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടതായും അതുകൊണ്ട് ആരും മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യരുതെന്നും എംപി എക്സ് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും വാട്ട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതായും ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ച് എല്ലാവരും ശ്രദ്ധാലുക്കളായിരിക്കണമെന്നും എംപി പറഞ്ഞു. സംഭവത്തില്‍ എംപി പുനെ റൂറല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടി എംപിമാരുടെയും നേതാക്കളുടെയും ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പെഗാസസിനെ […]
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: എന്‍സിപി എംപിയും ശരദ്പവാറിന്റെ മകളുമായ സുപ്രിയ സുലെയുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതായി പരാതി. തന്റെ ഫോണും വാട്സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടതായും അതുകൊണ്ട് ആരും മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യരുതെന്നും എംപി എക്സ് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും വാട്ട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതായും ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ച് എല്ലാവരും ശ്രദ്ധാലുക്കളായിരിക്കണമെന്നും എംപി പറഞ്ഞു. സംഭവത്തില്‍ എംപി പുനെ റൂറല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതിപക്ഷ പാര്‍ട്ടി എംപിമാരുടെയും നേതാക്കളുടെയും ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പെഗാസസിനെ പോലെയുള്ള ഒരു സ്പൈവെയര്‍ ആക്രമണത്തിന് ഉപഭോക്താക്കള്‍ ഇരയായേക്കാമെന്ന് ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് എം.പി. കെ.സി. വേണു?ഗോപാലടക്കമുള്ളവര് തന്റെ ഫോണില്‍ സ്പൈവെയര്‍ സാന്നിധ്യമുള്ളതായി ആപ്പിളിന്റെ മുന്നറിയിപ്പ് ലഭിച്ചതായി ആരോപിച്ചിരുന്നു.