നോയിഡ: അയല്‍ക്കാര്‍ തമ്മിലുള്ള പാര്‍ക്കിംഗ് തര്‍ക്കത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാര്‍ക്കിംഗ് സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കം അക്രമാസക്തമായതോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ട് സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ട് നോയിഡയിലെ ബി ബ്ലോക്കിലായിരുന്നു സംഭവം.

പാര്‍ക്കിംഗ് സ്ഥലത്തെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം അക്രമാസക്തമാകുകയും ഏറ്റുമുട്ടലിലേക്ക് നീങ്ങുകയും ചെയ്യുന്നതിന്റെ ദ്യശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു സംഘം ക്രിക്കറ്റ് ബാറ്റുകളും വടികളും ഉപയോഗിച്ച് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ജനലുകളും വാതിലുകളും തകര്‍ക്കുന്നതും വിഡീയോയില്‍ കാണാം. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ഇരുവിഭാഗങ്ങള്‍ക്കെതിരെയും അധികൃതര്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.