- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളൂരു-മധുര, ചെന്നൈ എഗ്മോര്‍-നാഗര്‍കോവില്‍ പാതകളില്‍ പുതിയ വന്ദേഭാരത് ട്രെയിന്‍
ന്യൂഡല്‍ഹി: ബംഗളൂരു- മധുര, ചെന്നൈ എഗ്മോര്‍ - നാഗര്‍കോവില്‍, മീറത്ത്- ലഖ്‌നോ പാതകളിലെ പുതിയ വന്ദേ ഭാരത് സര്‍വിസുകള്‍ പ്രധാനമന്ത്രി നന്ദ്രേ മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. ചെന്നൈ എഗ്മോര്‍ - നാഗര്‍കോവില്‍ എക്‌സ്പ്രസ് രാവിലെ അഞ്ചുമണിക്ക് എഗ്മോറില്‍ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.50ന് നാഗര്‍കോവിലില്‍ എത്തും. ഉച്ചക്ക് 2.20ന് നാഗര്‍കോവിലില്‍നിന്നും തിരിക്കുന്ന ട്രെയിന്‍ രാത്രി 11ന് എഗ്മോറിലെത്തും. ബുധന്‍ സര്‍വിസ് ഉണ്ടാകില്ല. മധുര - ബംഗളൂരു വന്ദേഭാരത് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വിസ് നടത്തുക. മധുരയില്‍നിന്ന് […]
ന്യൂഡല്‍ഹി: ബംഗളൂരു- മധുര, ചെന്നൈ എഗ്മോര്‍ - നാഗര്‍കോവില്‍, മീറത്ത്- ലഖ്‌നോ പാതകളിലെ പുതിയ വന്ദേ ഭാരത് സര്‍വിസുകള്‍ പ്രധാനമന്ത്രി നന്ദ്രേ മോദി ഫ്‌ലാഗ് ഓഫ് ചെയ്തു.
ചെന്നൈ എഗ്മോര്‍ - നാഗര്‍കോവില്‍ എക്‌സ്പ്രസ് രാവിലെ അഞ്ചുമണിക്ക് എഗ്മോറില്‍ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.50ന് നാഗര്‍കോവിലില്‍ എത്തും. ഉച്ചക്ക് 2.20ന് നാഗര്‍കോവിലില്‍നിന്നും തിരിക്കുന്ന ട്രെയിന്‍ രാത്രി 11ന് എഗ്മോറിലെത്തും. ബുധന്‍ സര്‍വിസ് ഉണ്ടാകില്ല.
മധുര - ബംഗളൂരു വന്ദേഭാരത് ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വിസ് നടത്തുക. മധുരയില്‍നിന്ന് രാവിലെ 5.15ന് പുറപ്പെട്ട് ഉച്ച ഒരുമണിക്ക് ബംഗളൂരുവില്‍ എത്തും. തിരിച്ച് 1.30ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 9.45ന് മധുരയില്‍ എത്തും.