- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിലെ ശൗചാലയത്തില്‍ കണ്ടെത്തിയ കടലാസ്സില്‍ ഭീഷണി സന്ദേശം; ജബല്‍പുര്‍-ഹൈദരാബാദ് ഇന്‍ഡിഗോ വിമാനം വഴിതിരിച്ചുവിട്ടു
ഭോപ്പാല്‍: വിമാനത്തിലെ ശൗചാലയത്തില്‍ നിന്നും കിട്ടിയ കടലാസ്സില്‍ ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയതിനെ തുടര്‍ന്ന് ജബല്‍പുര്‍-ഹൈദരാബാദ് ഇന്‍ഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഭീഷണി സന്ദേശത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായൊന്നും കണ്ടെത്താനായില്ല. വിമാനത്തിലെ ശൗചാലയത്തില്‍ കണ്ടെത്തിയ ഒരു കടലാസ്സില്‍ ഭീഷണി സന്ദേശമുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ലാന്‍ഡിങിന് ശേഷം വിശദമായ പരിശോധന നടത്തിയതായും അധികൃതര്‍ വ്യക്തമാക്കി. ജബല്‍പുര്‍ - ഹൈദരാബാദ് വിമാനം നാഗ്പുരിലേക്ക് വഴിതിരിച്ചുവിട്ടതായി എയര്‍ലൈസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. യാത്രക്കാരെ […]
ഭോപ്പാല്‍: വിമാനത്തിലെ ശൗചാലയത്തില്‍ നിന്നും കിട്ടിയ കടലാസ്സില്‍ ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയതിനെ തുടര്‍ന്ന് ജബല്‍പുര്‍-ഹൈദരാബാദ് ഇന്‍ഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഭീഷണി സന്ദേശത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായൊന്നും കണ്ടെത്താനായില്ല.
വിമാനത്തിലെ ശൗചാലയത്തില്‍ കണ്ടെത്തിയ ഒരു കടലാസ്സില്‍ ഭീഷണി സന്ദേശമുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ലാന്‍ഡിങിന് ശേഷം വിശദമായ പരിശോധന നടത്തിയതായും അധികൃതര്‍ വ്യക്തമാക്കി.
ജബല്‍പുര്‍ - ഹൈദരാബാദ് വിമാനം നാഗ്പുരിലേക്ക് വഴിതിരിച്ചുവിട്ടതായി എയര്‍ലൈസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. യാത്രക്കാരെ പരിശോധിച്ചതായും നാഗ്പുരില്‍ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.