- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ; അഭിനന്ദിച്ച് കെ സി വേണുഗോപാല്‍
ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
തിരുവനന്തപുരം: ഷിരൂരില്‍ കാണാതായ രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദൗത്യം ലക്ഷ്യത്തിലെത്തിക്കാനായതില്‍ സംതൃപ്തിയെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. കാണാതായ 2 പേര്‍ക്കായി ഗംഗാവലിപ്പുഴയില്‍ തെരച്ചില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകേഷ്, ജനഗന്നാഥന് എന്നിവര്‍ക്കായി തെരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലും അറിയിച്ചു.
അതേസമയം, ഷിരൂര്‍ ദൗത്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഭിനന്ദിച്ച് കെ സി വേണുഗോപാല്‍ എം പി രംഗത്തെത്തി. പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ വന്നിരുന്നു. രാജ്യം കണ്ട വലിയ രക്ഷാദൗത്യങ്ങളില്‍ ഒന്നാണ് അര്ജുന് വേണ്ടി കര്‍ണാടക സര്‍ക്കാര്‍ നടത്തിയതെന്നും കെ സി വേണുഗോപാല്‍ അഭിനന്ദിച്ചു. 71 ദിവസത്തെ പ്രയത്നത്തിനൊടുവിലാണ് ദൗത്യം ലക്ഷ്യം കണ്ടത്. കര്‍ണ്ണാടക സര്‍ക്കാറിന്റെ നിശ്ചയ ദാര്‍ഢ്യമാണ് വിജയത്തിലെത്തിച്ചത്. കര്‍ണാടക സര്‍ക്കാര്‍ കാണിച്ചത് മികച്ച മാതൃകയെന്ന് എം കെ രാഘവന് എംപിയും പ്രശംസിച്ചു. തെരച്ചിലിന്റെ മുഴുവന്‍ ചെലവും വഹിച്ചത് കര്‍ണാടക സര്‍ക്കാരാണ്. കേരളത്തിന്റെ നന്ദി അറിയിക്കുന്നുവെന്ന് എം കെ രാഘവന് എംപി പ്രതികരിച്ചു.