- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം തൊഴില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍
അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം തൊഴില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ടാറ്റ സണ്‍സ്
ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം തൊഴില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്മെന്റ് സംഘടിപ്പിച്ച സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമി കണ്ടക്ടറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍, ബാറ്ററികള്‍, അനുബന്ധ വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ഈ ജോലികള്‍ ഞങ്ങളുടെ ജോലികളാണ്. ഇതുകൂടാതെ ചെറുതും ഇടത്തരവുമായ 500 മുതല്‍ 1000 കമ്പനികള്‍ വരെ സ്ഥാപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒരു സെമികണ്ടക്ടര്‍ നിര്‍മിക്കുമ്പോള്‍ പ്രത്യക്ഷമായും പരോക്ഷമായും നിരവധി പേര്‍ക്ക് ജോലി ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഉല്‍പ്പാദനം ഒരു വലിയ അവസരമാണെന്ന് ചൂണ്ടിക്കാട്ടിയ ചന്ദ്രശേഖരന്‍, നിര്‍മ്മാണ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ഇന്ത്യയ്ക്ക് 'വികസിത് ഭാരത്' എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാവില്ലെന്ന് പറഞ്ഞു. 'വികസിത് ഭാരത്' ലക്ഷ്യം കൈവരിക്കാന്‍ ഇന്ത്യ വളരെ മികച്ച നിലയിലാണ്. അര്‍ദ്ധചാലകത്തിനായി ധോലേരയില്‍ വരുന്ന പ്ലാന്റ്, അസമില്‍ സ്ഥാപിക്കുന്ന ബാറ്ററി പ്ലാന്റ് എന്നിങ്ങനെ നിരവധി പ്ലാന്റുകള്‍ തങ്ങള്‍ സ്ഥാപിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളുടെ ലോകനേതാവായി അറിയപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ രണ്ട് കാര്യങ്ങള്‍ ആവശ്യമാണ്- ഉല്‍പ്പന്ന-സേവന ഗുണനിലവാരവും അനുഭവത്തിന്റെ ഗുണനിലവാരവും. നമ്മള്‍ രണ്ടിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.