ബെംഗളൂരു: കന്നഡ സിനിമയിലെ സൂപ്പര്‍താരം കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു. 86 വയസ് ഉണ്ടായിരിന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിലിരിക്കവെയാണ് മരണം സംഭവിച്ചത്.

ജയനഗറിലെ അപ്പോളോ ആശുപത്രിയിൽ രാവിലെ ഏഴ് മണിയോടെയാണ് സരോജ മരിച്ചത്. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾക്ക് അവർ നേരെത്തെ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഗുരുതരമായിരുന്നുവെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

കര്‍ണാടക ഡെപ്യൂട്ടി മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ സരോജ സഞ്ജീവിന്‍റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കിച്ച സുദീപിന്‍റെ അടുത്ത പടം മാക്സിന്‍റെ സംവിധായകനും, പ്രമുഖ രാഷ്ട്രീയ നേതാക്കളും മറ്റും ആദരാഞ്ജലി അര്‍പ്പിച്ച് എക്സില്‍ പോസ്റ്റിടുകയും ചെയ്തു.

കന്നഡ സിനിമാലോകത്തുള്ളവരും സുധീപിന്‍റെ അമ്മയുടെ വേര്‍പാടില്‍ ദുഖം രേഖപ്പെടുത്തി. കന്നഡ സിനിമയിലെ തന്നെ സൂപ്പർതാരമാണ് കിച്ച സുദീപ്. അവസാന നിമിഷങ്ങളിൽ ആശുപത്രിയില്‍ അദ്ദേഹം അമ്മയുടെ അരികിലുണ്ടായിരുന്നു.