ഡൽഹി: അയോധ്യയില്‍ എഡിഎമ്മിനെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. കാണ്‍പൂര്‍ സ്വദേശി സുര്‍ജീത് സിങിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സിവില്‍ ലൈന്‍സിലെ ഔദ്യോഗിക വസതിയിലാണ് സുര്‍ജീതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം മുറിയിൽ ചോരയില്‍ കുളിച്ച നിലയിലായിരുന്നു. വീട്ടിലെ ജോലിക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവമറിഞ്ഞയുടന്‍ പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി.

പ്രമേഹവും രക്തസമ്മര്‍ദ്ദവുമുള്ളയാളാണ് സുര്‍ജീത് എന്നും മസ്തിഷ്ക രക്തസ്രാവമാകാം മരണ കാരണമെന്നുമാണ് പോലീസിന്റെ സംശയം. എന്നാൽ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്നും പോലീസ് വ്യക്തമാക്കി. ഫൊറന്‍സിക്ക് സംഘം സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നതായി പോലീസ് പറഞ്ഞു.