- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ കോളേജിലെ മറ്റൊരു സുഹൃത്ത് പുതിയ പാത തുറന്ന് പുതുയാത്ര ആരംഭിച്ചിരിക്കുന്നു; അദ്ദേഹത്തിന്റെ പുതിയ യാത്ര ശുഭകരമാകട്ടെ'; വിജയ്ക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ സൂര്യ
വിജയ്ക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ സൂര്യ
ചെന്നൈ: തമിഴ് നടന്‍ വിജയ് യുടെ പാര്‍ട്ടിയായ തമിഴ് വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം വിക്രവണ്ടിയില്‍ ജനസാഗരങ്ങളെ സാക്ഷിയാക്കി സിനിമ സ്റ്റൈലിലാണ് നടന്നത്. വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസയുമായി എത്തിയിരിക്കുകയണ് തമിഴ് നടന്‍ സൂര്യ ശിവകുമാര്‍.
ഇതോടൊപ്പം തമിഴ്നാടിലെ ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററായ ഉദയനിധി സ്റ്റാലിനും അദ്ദേഹം ആശംസ അറിയിച്ചു. സൂര്യയുടെ പുതിയ ചിത്രം കങ്കുവയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു ഈ പരാമര്‍ശം. വിജയും സൂര്യയും ഉദയ നിധി സ്റ്റാലിനും ചെന്നൈ ലയോള കോളേജില്‍ പഠിച്ചവരാണ്
പേരു പറയാതെയാണ് അദ്ദേഹം വിജയ്ക്ക് ആശംസ നേര്‍ന്നത്. എന്റെ കോളേജിലെ മറ്റൊരു സുഹൃത്ത് പുതിയ പാത തുറന്ന് പുതുയാത്ര ആരംഭിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ പുതിയ യാത്ര ശുഭകരമാകട്ടെ- സൂര്യ പറഞ്ഞു.
എല്ലാവര്‍ക്കും എപ്പോഴും പ്രാപ്യനായ ഒരാളായിട്ടാണ് ഉദയനിധി സ്റ്റാലിനെ സൂര്യ വിശേഷിപ്പിച്ചത്. കോളേജില്‍ ജൂനിയറായിരുന്നുവെന്നും സ്റ്റാലിന്‍ സൂര്യയുടെ രണ്ട് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും സൂര്യ പറയുന്നു.
സിരുത്ത സിവ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. ദിഷ പഠാണി. ബോബി ഡിയോള്‍, യോഗി ബാബു, ജഗപതി ബാബു, കെഎസ് രവികുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍