ഷിംല: ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ട് എ.ഐ.സി.സി. സംസ്ഥാന കമ്മിറ്റിയുള്‍പ്പെടെയാണ് പിരിച്ചുവിട്ടത്. ജില്ലാ പ്രസിഡന്റുമാരെയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്.

ബുധനാഴ്ചയാണ് എ.ഐ.സി.സിയില്‍നിന്ന് ഇത്തരത്തിലൊരു നടപടി വരുന്നത്. ഹിമാചലിലെ കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതിനെക്കുറിച്ച് വിശദീകരിക്കുന്ന എ.ഐ.സി.സിയുടെ കത്ത് പുറത്തുവന്നിട്ടുണ്ട്. കെ.സി. വേണുഗോപാലിന്റെ പേരിലാണ് കത്ത്.

പിസിസിയുടെ മുഴുവന്‍ സംസ്ഥാനഘടകവും ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജില്ലാ പ്രസിഡന്റുമാരേയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിടാനുള്ള നിര്‍ദ്ദേശത്തിന് ബഹുമാനപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ അംഗീകാരം നല്‍കിയെന്നാണ് കത്തില്‍ പറയുന്നത്.