മംഗളൂരു: ഉള്ളാലില്‍ സ്വകാര്യ ബീച്ച് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നതിനിടെ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു. മൈസൂര്‍ സ്വദേശികളായ എം.ഡി. നിഷിത (21), എസ്. പാര്‍വതി (20), എന്‍. കീര്‍ത്തന (21) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം.

ഒരു വശത്ത് ആറടിയോളം ആഴമുണ്ടായിരുന്ന നീന്തല്‍ക്കുളത്തില്‍ മുങ്ങിപോയ ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ട് പേര്‍ അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് മൂവരും മുറിയെടുത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.