മുംബൈ: ശരദ് പവാര്‍ പക്ഷ എന്‍.സി.പി നേതാവും മുന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയുമായ അനില്‍ ദേശ് മുഖിന് നേരെ കല്ലേറ്. വിദര്‍ഭയിലെ നര്‍ഖേദില്‍ മകന്‍ സലീല്‍ ദേശ് മുഖിന്റെ പ്രചാരണ റാലി കഴിഞ്ഞ് മടങ്ങുമ്പോള്‍ നാഗ്പൂരില്‍ വെച്ചാണ് ആക്രമണമുണ്ടായത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. കല്ലേറില്‍ ദേശ് മുഖിന്റെ തലക്ക് പരിക്കേറ്റു. ശരദ് പവാര്‍ പക്ഷം നര്‍ഖേദില്‍ അനില്‍ ദേശ്മുഖിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും സ്വയം പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് മകനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നില്‍ ബി.ജെ.പിയാണെന്ന് എന്‍.സി.പി കുറ്റപ്പെടുത്തി.