- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈക്കൂലി-തട്ടിപ്പ് കേസുകളില്‍ യു.എസിലെ ആരോപണം: വിപണിയില്‍ തകര്‍ന്നടിഞ്ഞ് അദാനി ഗ്രൂപ്പ് ഓഹരികള്‍; എല്‍.ഐ.സിക്ക് നഷ്ടമായത് 12,000 കോടി
അദാനി ഓഹരികളില്‍ എല്‍.ഐ.സിക്ക് നഷ്ടമായത് 12,000 കോടി
മുംബൈ: കൈക്കൂലി-തട്ടിപ്പ് കേസുകളില്‍ യു.എസില്‍ ആരോപണം നേരട്ടിതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളിലുണ്ടായത് കനത്ത തകര്‍ച്ച. ഏതാനും മിനിറ്റുകള്‍ കൊണ്ട് അദാനി ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപകര്‍ക്ക് 12 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പത്തുമുതല്‍ ഇരുപത് ശതമാനം വരെയാണ് അദാനി ഓഹരികള്‍ ഇടിഞ്ഞത്. ഏഴ് അദാനി ഓഹരികളിലൂടെ എല്‍ഐസിയുടെ നിക്ഷേപ മൂല്യത്തിലുണ്ടായ ഇടിവ് 12,000 കോടിയോളം രൂപയാണ്.
അദാനി എന്റര്‍പ്രൈസസ്, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി ഗ്രീന്‍, അദാനി പോര്‍ട്ട് തുടങ്ങിയ ഓഹരികളുടെ വിലകള്‍ വ്യാപാരത്തിനിടെ 20 ശതമാനത്തോളം ഇടിഞ്ഞു. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി പവര്‍ തുടങ്ങിയ ഓഹരികളില്‍ പതിനഞ്ചു ശതമാനത്തോളം ഇടിവുണ്ടായി. അദാനി വില്‍മര്‍, അംബുജ സിമന്റ്‌സ് തുടങ്ങിയ മറ്റ് അദാനി ഗ്രൂപ്പ് ഓഹരികള്‍ പത്തുശതമാനത്തോളം ഇടിഞ്ഞു.
കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം അദാനി ഓഹരികളില്‍ ഒരുദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് ഇന്നത്തേത്. പല അദാനി ഓഹരികളും അതിന്റെ ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
അദാനി ഓഹരികളുടെ തകര്‍ച്ചയില്‍ രാജ്യത്തെ വന്‍കിട നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എല്‍.ഐ.സി)ക്ക് നഷ്ടമായത് 12,000 കോടിയോളം രൂപ. യു.എസിലെ കൈക്കൂലി-തട്ടിപ്പ് കേസിലെ കുറ്റാരോപണത്തെ തുടര്‍ന്ന് അദാനി ഓഹരികളില്‍ വ്യാഴാഴ്ചയുണ്ടായ തിരിച്ചടിയിലാണ് ഇത്രയും മൂല്യമിടിവ് ഉണ്ടായത്. 250 മില്യണ്‍ ഡോളറിന്റെ അഴിമതി ആരോപണത്തെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ 20 ശതമാനംവരെയാണ് ഇടിവ് നേരിട്ടത്.
കഴിഞ്ഞ സെപ്റ്റംബറിലെ കണക്ക് പ്രകാരം അദാനി ഗ്രൂപ്പിലെ ഏഴ് കമ്പനികളിലാണ് എല്‍ഐസിക്ക് നിക്ഷേപമുള്ളത്. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊലൂഷന്‍സ്, അദാനി ടോട്ടല്‍ ഗ്യാസ്, എസിസി, അംബുജ സിമെന്റ്സ് എന്നിവയാണവ. ഈ കമ്പനികളിലെ മൊത്തം നിക്ഷേപ മൂല്യത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ 11,278 കോടി രൂപയുടെ ഇടിവാണുണ്ടായത്.
അദാനി പോര്‍ട്സിലെ നിക്ഷേപത്തിലാണ് കൂടുതല്‍ ഇടിവുണ്ടായത്. 5,009.88 കോടി രൂപയോളമാണ് നഷ്ടമായത്. അദാനി എന്റര്‍പ്രൈസസിലെ നിക്ഷേപ മൂല്യത്തില്‍ 3,012.91 കോടി രൂപയും അംബുജയിലെ മൂല്യത്തില്‍ 1,207.83 കോടി രൂപയും അദാനി ടോട്ടല്‍ ഗ്യാസില്‍ 807.48 കോടിയും അദാനി എനര്‍ജി സൊലൂഷന്‍സില്‍ 716.45 കോടിയും അദാനി ഗ്രീന്‍ എനര്‍ജിയില്‍ 592.05 കോടിയും എസിസിയുടെ നിക്ഷേപ മൂല്യത്തില്‍ 381.66 കോടിയും നഷ്ടമായതായാണ് കണക്ക്.
യുഎസിന്റെ ആരോപണത്തെ തുടര്‍ന്ന് അദാനി എനര്‍ജി സൊലൂഷന്‍സിന്റെ ഓഹരി വില 20 ശതമാനമെന്ന ലോവര്‍ സര്‍ക്യൂട് ഭേദിച്ച് 697 നിലവാരത്തിലെത്തി. അദാനി എന്റര്‍പ്രൈസസിന്റെയും അദാനി പോര്‍ട്സിന്റെയും ഓഹരി വില യഥാക്രമം 19 ശതമാനവും 15 ശതമാനവും താഴ്ന്നു. ഗ്രൂപ്പിലെ മറ്റ് ഓഹരികളുടെ വില 10 ശതമാനംവരെ ഇടിയുകയും ചെയ്തു. വ്യാഴാഴ്ച മാത്രം അദാനി കമ്പനികളുടെ മൊത്തം വിപണി മൂല്യത്തില്‍ രണ്ട് ലക്ഷം കോടി രൂപയാണ് അപ്രത്യക്ഷമായത്.
കൈക്കൂലി-തട്ടിപ്പ് കേസുകളില്‍ യു.എസിലെ ആരോപണം: വിപണിയില്‍ തകര്‍ന്നടിഞ്ഞ് അദാനി ഗ്രൂപ്പ് ഓഹരികള്‍; എല്‍.ഐ.സിക്ക് നഷ്ടമായത് 12,000 കോടി