- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറിയയിലെ സംഘര്‍ഷാവസ്ഥ: കേരള സന്ദര്‍ശനം വെട്ടിച്ചുരുക്കി യാക്കോബായ തലവന്‍ പാത്രിയര്‍ക്കീസ് ബാവാ മടങ്ങുന്നു
യാക്കോബായ തലവന്‍ പാത്രിയര്‍ക്കീസ് ബാവാ മടങ്ങുന്നു
കൊച്ചി: സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ കേരള സന്ദര്‍ശനം വെട്ടിച്ചുരുക്കി പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മടങ്ങുന്നു. ചൊവ്വാഴ്ച രാവിലെ 9.30ന് ഡമാസ്‌കസിലേക്കു മടങ്ങാനാണ് ബാവായുടെ തീരുമാനം.
സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായതിനു പിന്നാലെ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടിരുന്നു. തലസ്ഥാന നഗരമായ ഡമാസ്‌കസ് ഉള്‍പ്പെടെ വിമതസേനയുടെ കൈവശമാണിപ്പോള്‍. ഇതിനു പിന്നാലെയാണു പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ തിരികെ മടങ്ങുന്നത്.
പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായി പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ഇന്നലെയാണ് കൊച്ചിയിലെത്തിയത്. ദുബായില്‍ നിന്നു എമിറേറ്റ്‌സ് വിമാനത്തില്‍ രാവിലെ 8.30ന് കൊച്ചി വിമാനത്താവളത്തിലെത്തിയ ബാവായെ യാക്കോബായ സഭാ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസും സഭാ ഭാരവാഹികളും ചേര്‍ന്നാണ് സ്വീകരിച്ചത്.
അതേസമയം, യാക്കോബായ സഭയെ ഇനി ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നയിക്കും. പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മലേക്കുരിശ് ദയറയിലെ കുര്‍ബാനയ്ക്കിടെയായിരുന്നു പ്രഖ്യാപനം നടത്തിയത്. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ കാതോലിക്കയായി ഉടന്‍ വാഴിക്കും.
ശ്രേഷ്ഠ ബസിലിയോസ് തോമസ് കത്തോലിക്കാ ബാവയുടെ വില്‍പത്രത്തില്‍ തന്റെ പിന്‍ഗാമിയായി ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ പ്രഖ്യാപിച്ചിരുന്നു. അവയുടെ ഔദ്യോഗികമായ പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നത്. മലേക്കുരിശ് പള്ളിയില്‍ ഇന്ന് നടന്ന കുര്‍ബാനയ്ക്കിടെയാണ് പാത്രിയര്‍കീസ് ബാവ ഈ പ്രഖ്യാപനം നടത്തിയത്. ഇന്ന് പാത്രിയര്‍കീസ് ബാവ എല്ലാ മെത്രാപ്പോലീത്തമാരെയും കാണുന്നുണ്ട്. ഇനി കാതോലിക്കയായി എന്ന് ജോസഫ് മോര്‍ ഗ്രിഗോറിയോസിനെ എന്ന് വാഴിക്കുമെന്നതിന്റെ ഔദ്യോഗിക തിയ്യതിയാണ് അറിയേണ്ടത്.