ബെംഗളൂരു: കലബുറഗിയില്‍ 1.40 ലക്ഷം രൂപ വിലയുള്ള സിഗരറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ദലിത് യുവാവിനെ ഉടമയുടെ നേതൃത്വത്തില്‍ മര്‍ദിച്ച് കൊലപ്പെടുത്തി. സ്വകാര്യ ബ്ലഡ് ബാങ്കിലെ ജീവനക്കാരന്‍ ശശികാന്ത് (25) ആണ് മരിച്ചത്. സ്ഥാപന ഉടമ ചന്ദ്രശേഖര്‍ പാട്ടീലും സഹായികളും ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്.