ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശൈത്യം കടുക്കുന്നു. ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ താപനില 4.9 ഡിഗ്രിയിലേക്ക് താഴ്ന്നു. ഈ സീസണില്‍ മൂന്നാംതവണയാണ് 5 ഡിഗ്രിയില്‍ താഴെ താപനിലയെത്തുന്നത്. കഴിഞ്ഞ ദിവസം 8 ഡിഗ്രിയായിരുന്നു താപനില. കടുത്ത മൂടല്‍ മഞ്ഞിന്റെ പിടിയിലുമാണ് ഡല്‍ഹി. താപനില ഇനിയും കുറയാന്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളിലും തണുപ്പ് കൂടിയിട്ടുണ്ട്. അതേസമയം വായുനിലവാര സൂചികയില്‍ പുരോഗതിയില്ല.