ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച യോഗത്തിലെ വിവാദ പ്രസംഗത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ താക്കീത് ചെയ്ത് സുപ്രീംകോടതി കൊളീജീയം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ കൊളീജിയം ജസ്റ്റിസ് ശേഖര്‍കുമാര്‍ യാദവ് നല്കിയ വിശദീകരണം സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യ ഭൂരിപക്ഷത്തിന്റെ ഇംഗിതത്തിന് അനുസരിച്ചാണ് മുന്നോട്ടു പോകേണ്ടതെന്ന് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് വ്യക്തമാക്കിയിരുന്നു. തന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തി മാറ്റി വിവാദമാക്കിയെന്നാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് കൊളീജിയത്തെ അറിയിച്ചത്.

ഇത് അംഗീകരിക്കാത്ത കൊളീജിയം പ്രസംഗം പദവിക്ക് നിരക്കാത്തതാണെന്നും ഒഴിവാക്കേണ്ടതായിരുന്നെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമോ എന്ന് വ്യക്തമല്ല. ജഡ്ജിയെ ഇംപീച്ച് ചെയ്യണം എന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ ഇന്ത്യ സഖ്യം നല്കിയ നോട്ടീസില്‍ അദ്ധ്യക്ഷന്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.