- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ യാത്രക്കാരുമായി പോയ ഫെറി ബോട്ട് കടലില്‍ മുങ്ങി; ഒരാള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
മുംബൈ ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ യാത്രക്കാരുമായി പോയ ഫെറി ബോട്ട് കടലില്‍ മുങ്ങി; ഒരാള്‍ മരിച്ചു
മുംബൈ: മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്നും യാത്രക്കാരുമായി പോയ ഫെറി ബോട്ട് കടലില്‍ മുങ്ങി ഒരാള്‍ മരിച്ചു. എലഫന്റാ ദ്വീപിലേക്ക് പോയ ബോട്ടാണ് മുങ്ങിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുങ്ങിക്കൊണ്ടിരിക്കുന്ന ബോട്ടില്‍ നിന്ന് ലൈഫ് ജാക്കറ്റ് ധരിച്ച യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നീല്‍കമല്‍ എന്ന ബോട്ടാണ് സര്‍വീസിനിടെ മുങ്ങിയത്. അപകടസമയത്ത് 35 ഓളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. നവി മുംബൈയിലെ ഉറാന് സമീപമാണ് അറബിക്കടലില്‍ ബോട്ട് മുങ്ങിയത്.
നാവികസേന, ജവഹര്‍ലാല്‍ നെഹ്റു തുറമുഖ അതോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, യെല്ലോ ഗേറ്റ് പോലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇതുവരെ ഇരുപത് പേരെ രക്ഷിച്ചുവെന്നാണ് അധികൃതര്‍ അറിയിച്ചത്.
Next Story