- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്; താപനില 11.8 ഡിഗ്രി സെല്‍ഷ്യസിലെത്തിയതോടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്: അടുത്ത രണ്ട് ദിവസം നേരിയ മധയ്ക്ക് സാധ്യതയെന്നും റിപ്പോര്‍ട്ട്
ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്; താപനില 11.8 ഡിഗ്രി സെല്‍ഷ്യസിലെത്തിയതോടെ ഓറഞ്ച് അലേര്‍ട്ട്
ദില്ലി: കൊടും തണുപ്പിലേക്ക് കാലെടുത്ത് വെച്ച് തലസ്ഥാനം. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 11.8 ഡിഗ്രി സെല്‍ഷ്യസാണ് തലസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. അടുത്ത രണ്ട് ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നേരിയ മഴയ്ക്കും സാധ്യതയെന്നും അറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ദില്ലിയിലെ വായുഗുണനിലവാരം മെച്ചപ്പെട്ടു എന്നതാണ് ഏക ആശ്വാസം. 152 ആണ് വായുഗുണനിലവാര സൂചികയില്‍ ദില്ലിയില്‍ ഇന്നലെ രേഖപ്പെടുത്തിയ ശരാശരി.
വടക്കന്‍ സംസ്ഥാനങ്ങളില്‍ മഞ്ഞു വീഴ്ച ശക്തമായിരിക്കുകയാണ്. കനത്ത മഞ്ഞവീഴ്ചയും മഴയും മൂലം ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയുടെ അയല്‍ സംസ്ഥാനങ്ങളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മഴ മുന്നറിയിപ്പുണ്ട്.
അതേസമയം ദില്ലിയില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് റെക്കോഡ് മഴയാണ്. 24 മണിക്കൂറിനിടെ പെയ്തത് 101 വര്‍ഷത്തിനിടയിലെ ഏറ്റവും ശകതമായ മഴയാണെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയത്. സാധാരണ ഡിസംബറില്‍ ലഭിക്കുന്ന മഴയുടെ 5 ഇരട്ടിയാണ് ഇപ്പോള്‍ ലഭിച്ചതെന്നും കാലാവസ്ഥ കേന്ദ്രം വിവരിച്ചു.