- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹിയില്‍ പൂജാരിമാര്‍ക്കും ഗുരുദ്വാര പുരോഹിതര്‍ക്കും പ്രതിമാസം 18000 ഓണറേറിയം; ബിജെപി വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്‍
പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പന്‍ പ്രഖ്യാപനങ്ങളുമായി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയില്‍ പൂജാരിമാര്‍ക്കും ഗുരുദ്വാര പുരോഹിതര്‍ക്കും പ്രതിമാസം 18000 രൂപ ഓണറേറിയം ലഭിക്കുന്ന പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന പ്രഖ്യാപിച്ചിരിക്കുകയാണ് ആം ആദ്മി.
പദ്ധതിയുടെ രജിസ്‌ട്രേഷന്‍ നാളെ ഡിസംബര്‍ 31 മുതല്‍ ആരംഭിക്കും. കൊണാട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ കെജരിവാള്‍ നേരിട്ടെത്തി രജിസ്‌ട്രേഷന് തുടക്കം കുറിക്കുന്നത്. മഹിള സമ്മാന്‍ യോജന, സഞ്ജീവനി യോജന എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയാണ് പുതിയ പദ്ധതി പ്രഖ്യാപനം. ബിജെപിയും കോണ്‍ഗ്രസും എപിയില്‍ നിന്ന് പഠിക്കണമെന്നും അവര്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ ഇതുപോലുള്ള ക്ഷേമപദ്ധതികള്‍ നടപ്പാക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ മഹിള സമ്മാന്‍ യോജന പദ്ധതിയുടെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കരുതെന്നാണ് ലെഫ്റ്റനന്റ് ഗവര്‍ണറും ബിജെപിയും ആഗ്രഹിക്കുന്നതെന്ന് കെജരിവാള്‍ ആരോപിച്ചു. ആംആദ്മി പാര്‍ട്ടിയെ തോല്‍പിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നിക്കുകയാണെന്നും കെജരിവാള്‍ കുറ്റപ്പെടുത്തി
'ഇന്ന് ഒരു സുപ്രധാന പ്രഖ്യാപനം നടത്തുകയാണ്. പദ്ധതിയുടെ പേര് പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന എന്നാണ്. ഇതിന് കീഴില്‍ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്കും ഗുരുദ്വാരയിലെ പുരോഹിതര്‍ക്കും പ്രതിമാസം 18,000 രൂപ ഓണറേറിയം നല്‍കും,' കെജ്രിവാള്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു.
'ഇത് രാജ്യത്ത് ആദ്യമായാണ്. ആചാരങ്ങള്‍ തലമുറകളോളം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു വിഭാഗമാണ് പുരോഹിതന്‍. അവര്‍ ഒരിക്കലും അവരുടെ കുടുംബത്തെ ശ്രദ്ധിച്ചിട്ടില്ല. അവരെ മറ്റുള്ളവരും വേണ്ടവിധം പരിഗണിച്ചിട്ടില്ല. അത്തരത്തിലുള്ളവര്‍ക്കാണ് പുതിയ പദ്ധതിയെന്നും കെജ്രിവാള്‍.
ഡല്‍ഹിയില്‍ വയോജനങ്ങള്‍ക്കും സ്ത്രീകള്‍ക്കുമായി പാര്‍ട്ടി സഞ്ജീവ്നിയും മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജനയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹൈന്ദവവോട്ടുകള്‍ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനം. സഞ്ജീവ്‌നി പദ്ധതി പ്രകാരം ഡല്‍ഹിയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു. മറ്റൊരു പദ്ധതിയായ മഹിളാ സമ്മ യോജനയിലൂടെ 2025 ലെ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചാല്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 2100 രൂപയാണ് വാഗ്ദാനം. എഎപി ജനങ്ങള്‍ക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്നും പഞ്ചാബില്‍ അത് നടപ്പാക്കിയിട്ടില്ലെന്നും ഡല്‍ഹിയിലും കെജ്രിവാളിന്റെ പാര്‍ട്ടി വാഗ്ദാനങ്ങള്‍ പാലിക്കില്ലെന്നും ബിജെപി അവകാശപ്പെട്ടു.