- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ എംബസിയില്‍ റിപ്പബിക് ദിനാഘോഷം; പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം; രജിസ്‌ട്രേഷന്‍ തുടങ്ങി
ഇന്ത്യന്‍ എംബസിയില്‍ റിപ്പബിക് ദിനാഘോഷം
റിയാദ്: ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനം പ്രമാണിച്ച് സംഘടിപ്പിക്കുന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യയിലെ മുഴുവന്‍ പ്രവാസി ഭാരതീയരെയും റിയാദ് ഇന്ത്യന്‍ എംബസി ക്ഷണിച്ചു. ജനുവരി 26ന് രാവിലെ എട്ടിന് അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ ആഘോഷത്തിന് തുടക്കമാവും.
ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രാവിലെ 7.45ന് ഗേറ്റ് അടയ്ക്കും. അതിന് മുമ്പ് എല്ലാവരും എംബസി അങ്കണത്തില്‍ എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചു. https://eoiriyadh.gov.in/regevent2.php എന്ന ലിങ്കിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചാല്‍ എംബസിയില്‍നിന്ന് കണ്‍ഫേമേഷന്‍ ഇമെയില്‍ ലഭിക്കും.
Next Story