- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യാ കുറിപ്പിലെ ആവശ്യപ്രകാരം യുവാവിന്റെ ശവപ്പെട്ടിയില്‍ 'ഭാര്യയുടെ പീഡനമാണ് മരണത്തിന് കാരണം' എന്നെഴുതി സംസ്‌കാരം; ഹുബ്ബള്ളിയില്‍ വിവാഹ മോചന കേസിനിടെ ജീവനൊടുക്കി യുവാവ്
ബംഗ്ലുരു: ആത്മഹത്യാ കുറിപ്പിലെ ആവശ്യപ്രകാരം യുവാവിന്റെ ശവപ്പെട്ടിയില്‍ 'ഭാര്യയുടെ പീഡനമാണ് മരണത്തിന് കാരണം' എന്നെഴുതി ബന്ധുക്കള്‍ സംസ്‌കാരം നടത്തി. വിവാഹം മോചന കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് ഹുബ്ബള്ളിയില്‍ യുവാവ് ആത്മഹത്യ ചെയ്തത്. കേസ് ഒത്തൂതീര്‍പ്പാക്കാന്‍ ഭാര്യയുടെ ബന്ധുക്കള്‍ 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് പരാതിയുണ്ട്. രണ്ടു വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ മാസത്തിന് ശേഷം വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. യുവാവിന്റെ സഹോദരന്റെ പരാതിയില്‍ പോലീസ് കേസെടുത്തത്.
Next Story